Connect with us

National

ഡാനിഷ് സിദ്ദിഖിയുടെ മയ്യിത്ത് ജാമിയ മില്ലിയ്യയിൽ ഖബറടക്കി

Published

|

Last Updated

ന്യൂഡല്‍ഹി | അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മയ്യിത്ത് ജാമിയ മില്ലിയ സര്‍വകലാശാലയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി. വൈകിട്ടോടെ രാജ്യത്തെത്തിച്ച മയ്യിത്ത് സർവകലാശാലയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. നിരവധി പേരാണ് സിദ്ദിഖിയെ അവസാനമായി കാണാൻ സർവകലാശാലാ അങ്കണത്തിലെത്തിയത്.

കുടുംബത്തിന്റെ ആഗ്രഹപ്രകാരമാണ് ജാമയയിൽ ഖബറടക്കാൻ അനുമതി നല്‍കിയത്. ജാമിയയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഡാനിഷ്. ഡാനിഷിന്റെ പിതാവ് ജാമിയയില്‍ അധ്യാപകനായിരുന്നു. സാധാരണയായി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെയും മൃതദേഹങ്ങളാണ് ഇവിടെ സംസ്‌കരിക്കാറുള്ളത്.

എക്കണോമിക്സില്‍ ബിരുദധാരിയാണ് ഡാനിഷ്.
പിന്നീട് ഇവിടെ നിന്നും ജേര്‍ണലിസം ബിരുദവും സ്വന്തമാക്കി. അഫ്ഗാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടത്.

Latest