Connect with us

Gulf

കുവൈത്തില്‍ പ്രവാസി വര്‍ക്ക് പെര്‍മിറ്റ് പുതുക്കലിന് ഫീസ്; വിയോജിപ്പുമായി മനുഷ്യാവകാശ സൊസൈറ്റി

Published

|

Last Updated

കുവൈത്ത് സിറ്റി | 60 വയസിന് മുകളിലുള്ള ബിരുദധാരികളല്ലാത്ത പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കുവൈത്ത് സൊസൈറ്റി ഓഫ് ഹ്യൂമന്‍ റൈറ്റ്സ് (കെ എസ് എച്ച് ആര്‍).
2,000 ദിനാര്‍ വാര്‍ഷിക ഫീസ് അടയ്ക്കുന്നവര്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ അനുമതിയുള്ളത്. ഇത് കുവൈത്തിലെ നിരവധി കുടിയേറ്റ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളേയും ബാധിക്കുമെന്നാണ് കെ എസ് എച്ച് ആറിന്റെ അഭിപ്രായം.

“മാനുഷിക വീക്ഷണകോണില്‍ നിന്ന് ഈ തീരുമാനം റദ്ദാക്കാന്‍ ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു. കാരണം ഇത് ചില കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുകയും എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു ബദല്‍ സംവിധാനം സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കുവൈത്ത് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു” -കെ എസ് എച്ച് ആര്‍ വ്യക്തമാക്കി.

Latest