Gulf
ആരോഗ്യ സേവനങ്ങളുടെ സമയം ദുബൈ ഹെല്‍ത്ത് അതോറിറ്റി പ്രഖ്യാപിച്ചു
ദുബൈ | ഡി എച്ച് എ ആശുപത്രികള്‍, ഡി എച്ച്എ കൊവിഡ്-19 അസസ്‌മെന്റ് ആന്‍ഡ് വാക്‌സിനേഷന്‍ സെന്ററുകള്‍, ഡി എച്ച് എ അഡ്മിനിസ്‌ട്രേഷന്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവയുടെ ഈദ് അവധി ദിനങ്ങളിലെ പ്രവര്‍ത്തന സമയം ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) പ്രഖ്യാപിച്ചു. ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ഷിഫ്റ്റ് സമയമനുസരിച്ച് പ്രവര്‍ത്തിക്കും. മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ ലഭ്യത ഉറപ്പാക്കും. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും.
റാശിദ്, ലത്തീഫ, ദുബൈ ആശുപത്രി ഔട്ട്പേഷ്യന്റ് സേവനങ്ങള്‍ അടയ്ക്കും. കൊവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജൂലൈ 19 മുതല്‍ ജൂലൈ 21 വരെ അടയ്ക്കും. അല്‍ ഗര്‍ഹൂദ് സെന്റര്‍, അപ്പ്ടൗണ്‍ മിര്‍ഡിഫ് സെന്റര്‍ എന്നിവ പുതുക്കിയ സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കും.
അല്‍ ബദ ആരോഗ്യ കേന്ദ്രം, അല്‍ ഖവാനീജ്, ദുബൈ മുന്‍സിപ്പാലിറ്റി ആരോഗ്യ കേന്ദ്രം എന്നി കൊവിഡ് -19 മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.
കൊവിഡ് സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍, ഫെര്‍ട്ടിലിറ്റി സെന്റര്‍, തലസീമിയ സെന്റര്‍, രക്തദാന കേന്ദ്രം, കോര്‍ഡ് ബ്ലഡ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയും പുതുക്കിയ സമയമനുസരിച്ച് പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക് 800 342 എന്ന നമ്പറില്‍ ബന്ധപ്പെടാം.


