Connect with us

National

ശരദ് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ലിമെന്റ് സമ്മേളം 19ന് ആരംഭിക്കാനിരിക്കെ എന്‍ സി പി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നരേന്ദ്രമോദി രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് പവാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്.

രാജ്യത്തെ പ്രതിപക്ഷ നിരയിലെ ശ്രദ്ധേയ നേതാവായ പവാറിന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിന് പിന്നില്‍ എന്തെന്ന് വ്യക്തമല്ല. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പവാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പവാര്‍ അത് നിഷേധിച്ച് പിന്നീട് രംഗത്തെത്തിയിരുന്ുന.

പുതിയ സഹകരണമന്ത്രാലയത്തിന്റെ രൂപവത്കരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്ക പ്രധാനമന്ത്രിയെ അറിയിച്ചതായി പവാര്‍ പറഞ്ഞു. ഞായറാഴ്ച നടക്കാനിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിന് മുന്നോടിയായി ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പവാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി ആയേക്കുമെന്ന വാര്‍ത്തകള്‍ വന്നത്.

Latest