Connect with us

Kerala

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ഇന്ന് ചേരും.കടകള്‍ എല്ലാദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആര്‍ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയായേക്കും. വ്യാപനം കുറയാത്ത സാഹചര്യത്തില്‍വലിയ ഇളവുകള്‍ക്കോ, ലോക്ക്ഡൗണില്‍ സമഗ്രമായ പുനപരിശോധനക്കോ സാധ്യതയില്ലെന്നാണ് അറിയുന്നത്. വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വന്നു.

പെരുന്നാള്‍ കണക്കിലെടുത്ത് ഞായറാഴ്ച്ചയാണെങ്കിലും നാളെ കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.അതേസമയം, സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് വേണ്ട. നെഗറ്റീവ് ഫലം നിര്‍ബന്ധമായിരുന്ന എല്ലാ കാര്യങ്ങള്‍ക്കും ഇനി മുതല്‍ രണ്ട് ഡോസ് വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കേറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്നവര്‍ക്കും ഈ ഇളവ് ബാധകമായിരിക്കും.

Latest