Connect with us

Gulf

ഹജ്ജ്: അല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് പുനഃരാരംഭിച്ചു

Published

|

Last Updated

മക്ക/ മദീന | ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനില്‍ ഉണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തിവെച്ച അല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് പുനഃരാരംഭിച്ചു. ഇതോടെ ഇരുഹറമുകളിലേക്കും ഹാജിമാര്‍ക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

2019 സെപ്റ്റംബറിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് സുലൈമാനിയ സ്റ്റേഷനില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. ഇരുഹറമുകളെയും ജിദ്ദ വിമാത്താവളത്തെയും, റാബിക്കിലുള്ള കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയെയും ബന്ധിപ്പിച്ചായിരുന്നുഹറമൈന്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തിയിരുന്നത്.

പുതിയ സര്‍വ്വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ മക്ക ഗവര്‍ണ്ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍, ജിദ്ദ ഗവര്‍ണ്ണര്‍ മിഷാല്‍ മിശ്അല്‍ ബിന്‍ മാജിദ് രാജകുമാരന്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Latest