Connect with us

Health

പോഷകങ്ങളുടെ കലവറ; പാതയോരത്തെ ഉന്തുവണ്ടികളില്‍ നിറഞ്ഞ് മഞ്ഞ ഈത്തപ്പഴം

Published

|

Last Updated

റോഡരികിലെ ഉന്തുവണ്ടികളില്‍ പോഷകസമ്പന്നമായ ഒരു പഴം ധാരാളം പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മഞ്ഞ ഈത്തപ്പഴമാണ് താരം. പൊതുവെ, ആരോഗ്യം മെച്ചപ്പെടുത്തുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഈത്തപ്പഴം. പല രോഗങ്ങള്‍ക്കുമുള്ള നല്ല മരുന്നു കൂടിയാണിത്. ഈത്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കും. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ധിപ്പിക്കാനും ഈത്തപ്പഴം സഹായിക്കും. മഞ്ഞ ഈത്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബാര്‍ഹി എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഈത്തപ്പഴത്തേക്കാള്‍ മധുരവും രുചിയും ഇതിന് കൂടുതലാണ്. മഞ്ഞനിറം പിന്നീട് ബ്രൗണ്‍ നിറമാകും.

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രാക്റ്റോസ് എന്നിവ കൂടാതെ വിറ്റാമിന്‍ സി, ബി1, ബി2,ബി3, ബി5,എ1 തുടങ്ങിയവയും ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതിലുണ്ട്. ആമാശയ കാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഉത്തമമാണ്. മഞ്ഞ ഈത്തപ്പഴം തേനില്‍ മുക്കിവച്ച് 12 മണിക്കൂറിനു ശേഷം കഴിക്കുന്നത് തടി കുറയ്ക്കാനും നല്ലതാണ്.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും പൂര്‍ണമായും മാറ്റാനും മഞ്ഞ ഈത്തപ്പഴം ഫലപ്രദമാണ്. ദിവസവും ആറ് മഞ്ഞ ഈത്തപ്പഴം കഴിയ്ക്കുന്നതിലൂടെ 80 ഗ്രാം മഗ്‌നീഷ്യം ലഭിക്കും. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത ഈത്തപ്പഴമാണ് ആരോഗ്യത്തിന് ഗുണം ചെയ്യുക. രക്തധമനികളില്‍ അടിഞ്ഞു കിടക്കുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനും ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാനും ദിവസവും ഈത്തപ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. പൊട്ടാസ്യത്തിന്റെ കലവറയായ ഈ ഫലം പക്ഷാഘാത സാധ്യത ചെറുക്കുന്നു. രാവിലെ വെറും വയറ്റില്‍ മഞ്ഞ ഈത്തപ്പഴം കഴിയ്ക്കുന്നത് ആരോഗ്യപ്രദമായ തൂക്കം നിലനിര്‍ത്താന്‍ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് നല്ല ശോധന ലഭിയ്ക്കാന്‍ മഞ്ഞ ഈത്തപ്പഴം കഴിക്കുന്നത് ഗുണകരമാണ്. ദിവസവും മൂന്ന് മഞ്ഞ ഈത്തപ്പഴം കഴിക്കുന്നത് നല്ല ദഹനത്തിനും സഹായിക്കും. അയേണ്‍ മഞ്ഞ ഈത്തപ്പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സ്ത്രീകളില്‍ ഉണ്ടാവുന്ന അനീമിയ പോലുള്ള അവസ്ഥകയെ പ്രതിരോധിക്കാനും മഞ്ഞ ഈത്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്. രക്തക്കുറവ് പരിഹരിക്കുവാനും ഈ ഫലം ഉപകാരപ്പെടുന്നു.

---- facebook comment plugin here -----

Latest