Connect with us

First Gear

പള്‍സര്‍ എന്‍ എസ് 125ന് വില വര്‍ധന; 4,416 രൂപ അധികം മുടക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | പള്‍സര്‍ എന്‍ എസ് 125 ബൈക്കിന് വില വര്‍ധിപ്പിച്ച് ബജാജ് ഇന്ത്യ. കൊവിഡ് രണ്ടാം തരംഗത്തോടെ പ്രതിസന്ധിയിലായതും ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനയുമാണ് വില കൂട്ടാനുള്ള കാരണമെന്ന് കമ്പനി അറിയിച്ചു. 2021 ഏപ്രിലിലാണ് പള്‍സര്‍ എന്‍ എസ് വിഭാഗത്തിലേക്ക് 125 മോഡലിനെ കമ്പനി അവതരിപ്പിച്ചത്. വിപണിയിലെത്തി നാലുമാസത്തിനുള്ളിലാണ് 4,416 രൂപ വില വര്‍ധിപ്പിച്ചത്. ഈ മാസം തുടക്കത്തില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. പള്‍സര്‍ എന്‍എസ് 125 വാങ്ങുന്നവര്‍ 99,296 രൂപ എക്സ്ഷോറൂം വിലയായി മുടക്കണം. വില വര്‍ധനക്കു ശേഷം പള്‍സര്‍ 150 നിയോണ്‍ എബിഎസിനേക്കാള്‍ 1,037 രൂപ കൂടുതലാണ് പള്‍സര്‍ എന്‍എസ് 125 പതിപ്പിനുള്ളത്. എന്‍എസ് 160, എന്‍എസ് 200 മോഡലുകളില്‍ നിന്നുള്ള അതേ സ്റ്റൈലിങാണ് ഈ ബൈക്കിനുമുളളത്.

ബര്‍ട്ട് റെഡ്, സഫയര്‍ ബ്ലൂ, പ്യൂവര്‍ ഗ്രേ, ഫിയറി ഓറഞ്ച് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ പള്‍സര്‍ 125 ലഭ്യമാണ്. പള്‍സര്‍ 125-ല്‍ നിന്നുള്ള അതേ 124.45 സിസി എന്‍ജിനാണ് എന്‍എസ് ബൈക്കിലുമുള്ളത്. ഇലക്ട്രോണിക് കാര്‍ബറേഷനോടു കൂടിയ സിംഗിള്‍ സിലിന്‍ഡര്‍ എയര്‍-കൂള്‍ഡ് എന്‍ജിന്‍, 8,500 ആര്‍പിഎംല്‍ 11.6 ബിഎച്ച്പി കരുത്ത്, 7,000 ആര്‍പിഎംല്‍ 11 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാനുള്ള ശേഷി, അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് എന്നിവയാണ് പ്രത്യേകതകള്‍. പെരിമീറ്റര്‍ ഫ്രെയിമില്‍ നിര്‍മിച്ചിരിക്കുന്ന മോട്ടോര്‍ സൈക്കിളിന്റെ സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്ത് 240 എംഎം ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ 130 എംഎം ഡ്രം ബ്രേക്ക്, സിബിഎസ് യൂനിറ്റ് ഉപയോഗിച്ചുള്ള ബ്രേക്കിംഗ് സജ്ജീകരണം, 805 മില്ലിമീറ്റര്‍ സീറ്റ് ഉയരം, 144 കിലോഗ്രാം ഭാരം തുടങ്ങിയവയും ബജാജ് പള്‍സര്‍ എന്‍എസ് 125 മോഡലിനുണ്ട്. ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിഗ്നേച്ചര്‍ വെര്‍ട്ടിക്കല്‍ എല്‍ഇഡി ടെയില്‍ സ്ട്രിപ്പുകള്‍ തുടങ്ങിയവയാണ് ബൈക്കിന്റെ മറ്റു സവിശേഷതകള്‍.

Latest