Connect with us

National

കേരളമടക്കം ആറ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സാഹചര്യം ഏറ്റവും രൂക്ഷമായുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിനമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയനും ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുക്കും.

നേരത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഐ സി എം ആറിലെ മുതിര്‍ന്ന ഡോക്റ്റര്‍ സമിരന്‍ പാണ്ഡെ വ്യക്തമാക്കി. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest