Connect with us

Techno

വരുന്നു, അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട്ട് വാച്ച്; ഒപ്പം ഇ സിം കോളിംഗ് ഫീച്ചറും

Published

|

Last Updated

ന്യൂഡല്‍ഹി | അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട്ട് വാച്ച് അമാസ്ഫിറ്റ് കമ്പനി അവതരിപ്പിച്ചു. ഈ സ്മാര്‍ട്ട് വാച്ച് ഒന്നില്‍ കൂടുതല്‍ ഇസിം കോള്‍ ഫങ്ഷനുമായാണ് വിപണിയിലെത്തുന്നത്. റൗണ്ട് ഡയല്‍, സിലിക്കണ്‍ സ്ട്രാപ്പ്, ഹൃദയമിടിപ്പ്, ബ്ലഡ് ഓക്സിജന്‍ സാച്ചുറേഷന്‍ (എസ് പി ഒ2) മോണിറ്ററിംഗ് എന്നിവയും സ്മാര്‍ട്ട് വാച്ച് വൈ-ഫൈ, ജിപിഎസിനൊപ്പം ഡ്യൂവല്‍ സാറ്റലൈറ്റ് പൊസിഷനിങ്, എന്‍എഫ്‌സി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങിയവയും വാച്ചിനെ സപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ അമാസ്ഫിറ്റ് ജിടിആര്‍ 2 എല്‍ടിഇ സ്മാര്‍ട്ട് വാച്ചിന് ആഗോളതലത്തില്‍ 249 യൂറോ (ഏകദേശം 22,000 രൂപ) വിലയാണുള്ളത്. അമാസ്ഫിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോണ്‍ ക്യു 3 2021 ലും സ്മാര്‍ട്ട് വാച്ച് ലഭ്യമാണ്. ജര്‍മന്‍, സ്‌പെയിന്‍ വിപണികളില്‍ ഈ സ്മാര്‍ട്ട് വാച്ച് എത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു അന്താരാഷ്ട്ര വിപണികളില്‍ ഇത് ലഭ്യമാകുന്നതിനെകുറിച്ച് വിവരമൊന്നുമില്ല. 1.39 ഇഞ്ച് അമോലെഡ് 326 പിപിഐ ഡിസ്പ്ലേ, 454 ഃ 454
പിക്സല്‍സ് എന്നിവയും എസ് പി ഒ2 ഫീച്ചറുമുണ്ട്.

3 ഡി ഗ്ലാസ് സുരക്ഷ, ആക്‌സിലറോമീറ്റര്‍, എയര്‍ പ്രഷര്‍ സെന്‍സര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, ഹാര്‍ട്ട്റേറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന സെന്‍സറുകളും സ്മാര്‍ട്ട് വാച്ചിലുണ്ട്. ജിടിആര്‍ 2 എല്‍ടിഇയില്‍ 417 എംഎഎച്ച് ബാറ്ററിയുണ്ടാകും. പവര്‍-സേവിംഗ് മോഡില്‍ ഉപയോഗിക്കുകയാണെങ്കില്‍ 38 ദിവസം വരെ ബാറ്ററി ചാര്‍ജ് നിലനില്‍ക്കും.

Latest