Connect with us

National

പഞ്ചാബില്‍ അമരിന്ദര്‍ മുഖ്യമന്ത്രിയായി തുടരും; സിദ്ദു പാര്‍ട്ടി തലപ്പത്തേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | പഞ്ചാബില്‍ നേതാക്കള്‍ക്കിടയില്‍ മഞ്ഞുരുക്കാന്‍ പുതിയ സമവായ നീക്കവുമായി കോണ്‍ഗ്രസ്. അമരിന്ദര്‍ സിംഗിനെ മുഖ്യമന്ത്രിയായി നിലനിര്‍ത്തി നവജോത് സിംഗ് സിദ്ദുവിനെ പി സി സി പ്രസിഡന്റ് ആക്കാനാണ് ആലോചന. അടുത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നിരന്തരം ഏറ്റുമുട്ടിയിരുന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. സിദ്ദുവിനെ പ്രസിഡന്റ് ആക്കുന്നതിന് പുറമേ, പിന്നാക്ക വിഭാഗത്തില്‍ നിന്നും ഒരാള്‍ ഉള്‍പ്പെടെ രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും നിയമിക്കും. ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടായേക്കും.

രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കാര്യങ്ങളെല്ലാം ശരിയായ ദിശയിലാകുമെന്നും പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അമരിന്ദര്‍ അറിയിച്ചിട്ടുണ്ടെന്നും പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി ഹരീഷ് റാവത് അറിയിച്ചു.