Connect with us

National

കരട് ഡ്രോണ്‍ നയം പ്രഖ്യാപിച്ച് കേന്ദ്രം; നിലവിലെ നിയമത്തില്‍ ഇളവുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ ഡ്രോണ്‍ നയത്തിന്റെ കരടില്‍ പൊതുജനാഭിപ്രായം തേടി കേന്ദ്രം. മാര്‍ച്ചില്‍ പ്രഖ്യാപിച്ച ആളില്ലാ വ്യോമയാനങ്ങളുടെ നിയന്ത്രണത്തിനുള്ള നിയമങ്ങള്‍ക്ക് പകരമായാണ് കരട് തയാറാക്കിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ക്കായി നയം രൂപവത്ക്കരിക്കാന്‍ പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത മന്ത്രിമാരുടെ യോഗം നടത്തിയിരുന്നു. ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു യോഗം.

കരട് പ്രകാരം ആകാശത്തെ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ മൂന്ന് സോണായി തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ “ഡിജിറ്റല്‍ സ്‌കൈ”യില്‍ പ്രസിദ്ധീകരിക്കും. 10 മീറ്ററോളം കൃത്യത ഈ മാപ്പിന് ഉണ്ടാകും.
വിമാനത്താവള പരിധിയില്‍ യെല്ലോ സോണ്‍ 45 കിലോമീറ്ററില്‍ നിന്നും 12 കിലോമീറ്ററായി കുറയ്ക്കും. ഗ്രീന്‍ സോണില്‍ 400 അടി വരെയും. എട്ട് മുതല്‍ 12 കിലോമീറ്റര്‍ വരെ വിമാനത്താവളപരിസരങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതി ആവശ്യമില്ല. യെല്ലോ, റെഡ് സോണുകളല്ലാത്തയിടങ്ങളില്‍ ഭൂമിയില്‍ നിന്നും 120 മീറ്റര്‍ ഉയരത്തിലും വിമാനത്താവളങ്ങളില്‍ നിന്നും എട്ട് മുതല്‍ 12 കിലോമീറ്റര്‍ വരെയുള്ളയിടങ്ങളില്‍ 60 മീറ്റര്‍ ഉയരത്തിലും ഗ്രീന്‍ സോണായി അടയാളപ്പെടുത്തും.

തുറമുഖങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ ഇടങ്ങളില്‍ ആകാശത്തെ റെഡ് സോണായി തിരിക്കും. ഇവിടെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഡ്രോണ്‍ ഉപയോഗിക്കാം. ഡ്രോണുകളുടെ നിയന്ത്രണത്തിനായി നയം രൂപവത്ക്കരിക്കുന്നതിന് കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ചര്‍ച്ച നടക്കുകയായിരുന്നു. സുരക്ഷക്ക് പ്രാധാന്യം നല്‍കി വിവിധയിനം ഡ്രോണുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നയം. “ഡിജിറ്റല്‍ സ്‌കൈ” പ്ലാറ്റ്ഫോമില്‍ മാനുഷിക കൈകടത്തല്‍ കുറയ്ക്കാനും പുതിയ നയം ലക്ഷ്യമിടുന്നു. ഡ്രോണ്‍ ഉപയോഗത്തിനുള്ള ഫീസ് കുറയ്ക്കാനും, വലുപ്പത്തിന് അനുസരിച്ച് ഫീസ് ഈടാക്കുന്ന വ്യവസ്ഥ ഇല്ലാതാക്കാനും പുതിയ നയം മൂലം സാധിക്കുമെന്നാണ് അറിയുന്നത്.

Latest