Connect with us

Covid19

#FACTCHECK: ഗ്രാമ്പൂ ആവി പിടിച്ചാല്‍ കൊവിഡ് ഭേദമാകുമോ?

Published

|

Last Updated

മുംബൈ | ഗ്രാമ്പൂവിന്റെ ആവി പിടിക്കുന്നത് കൊവിഡ് ചികിത്സയില്‍ ഫലപ്രദമാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. കഴിഞ്ഞ മെയ് 15ന് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. യുട്യൂബിലും വാട്ട്‌സാപ്പിലും ഇന്ത്യക്ക് പുറത്ത് ടിക്ടോക്കിലുമെല്ലാം ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയറിയാം:

പ്രചാരണം: സ്റ്റൗവില്‍ പ്രഷര്‍ കുക്കര്‍ വെച്ച് താത്കാലികമായി നിര്‍മിച്ച ഉപകരണം വഴി ആളുകള്‍ ആവി പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. കൊവിഡ് ചികിത്സക്ക് ഫലപ്രദമാണോ ഗ്രാമ്പൂ ആവിയെന്നതാണ് അടിക്കുറിപ്പ്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പെട്ടെന്ന് കുറയുന്നതിന് കാരണം ആളുകള്‍ ഇതുപോലെ ഗ്രാമ്പൂവിന്റെ ആവി പിടിച്ചതാണെന്നും അടിക്കുറിപ്പിലുണ്ട്.


വസ്തുത: ഏഷ്യന്‍ രാജ്യങ്ങളില്‍ ഭക്ഷണത്തിലും മരുന്നിലും വ്യാപകമായി ഉപയോഗിക്കുന്ന സുഗന്ധവ്യജ്ഞനമായ ഗ്രാമ്പൂ, കൊവിഡ് ഭേദമാക്കുമെന്ന് യാതൊരു ശാസ്ത്രീയ തെളിവുമില്ല. അതേസമയം, പുതിനയില, ഗ്രാമ്പൂ, തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ആവി പിടിക്കല്‍ പൊതുവെ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍, ഇത് താത്കാലിക ആശ്വാസം മാത്രമാണ്. ആവി പിടിത്തം മാത്രം ഒരിക്കലും അവലംബിക്കരുതെന്ന് സാരം.