Connect with us

Kerala

കോഴിക്കോട് കുര്‍ല എക്‌സ്പ്രസിന് മുകളിലേക്ക് തെങ്ങ് വീണു; ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Published

|

Last Updated

കോഴിക്കോട് | കൊയിലാണ്ടി കൊല്ലത്ത് ട്രെയിനിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കുര്‍ല എക്‌സ്പ്രസിന് മുകളിലേക്കാണ് തെങ്ങ് വീണത്.

സംഭവത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് കനത്ത മഴയും
കാറ്റുമാണ് അനുഭവപ്പെട്ടത്.