Connect with us

Saudi Arabia

ഈ വര്‍ഷത്തെ അറഫാ ഖുതുബ ഷെയ്ഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല നിര്‍വ്വഹിക്കും

Published

|

Last Updated

മക്ക |  ഈ വര്‍ഷത്തെ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിലെ അറാഫാ ഖുതുബ അറഫാ ഖുതുബ ഷെയ്ഖ് ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീലയെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ചുമതലപ്പെടുത്തിയതായി ഇരു ഹറംകാര്യ മന്ത്രാലയം അറിയിച്ചു. മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ അംഗവും ഇമാമും ഗ്രാന്‍ഡ് പള്ളിയിലെ പ്രസംഗകനുമാണ് ഷെയ്ഖ് ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ്. അറഫാ ഖുതുബ അല്‍ ഹറാമൈന്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം, എഫ്എം റേഡിയോ വഴിയും പ്രക്ഷേപണം ചെയ്യും

ജൂലൈ 19 തിങ്കളാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ ദിനത്തിന് പുണ്യ ഭൂമി സാക്ഷിയാവുക. ഞായറാഴ്ച രാത്രിയോടെ മിനായില്‍ എത്തിച്ചേരുന്ന ഹാജിമാര്‍ മിനയില്‍ രാപ്പാര്‍ത്ത് അറഫ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സുബഹി നിസ്‌കാരശേഷം അറഫാ ലക്ഷ്യമാക്കി നീങ്ങും . കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വര്‍ഷവും സഊദിയില്‍ കഴിയുന്ന സ്വദേശികളും -വിദേശികളുമടക്കം അറുപതിനായിരം മാത്രമാണ് ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്

---- facebook comment plugin here -----

Latest