Connect with us

Covid19

യു എസില്‍ കൊവിഡ് രോഗവ്യാപനം വീണ്ടും രൂക്ഷം; പ്രതിദിന കേസുകളില്‍ വര്‍ധന

Published

|

Last Updated

ന്യൂയോര്‍ക്ക്: | മാസങ്ങളുടെ ഇടവേളക്കുശേഷം യു എസില്‍ കൊവിഡ് രോഗവ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വളരെ പെട്ടെന്ന് പരക്കുന്ന ഡെല്‍റ്റ വകഭേദമാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ, വാക്സീന്‍ വിതരണത്തിലുണ്ടായ മെല്ലെപ്പോക്കും ജനങ്ങളുടെ അടുത്തിടപഴകലും രോഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ചകള്‍ക്കുള്ളില്‍ പ്രതിദിന രോഗബാധയില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 23,600 പേര്‍ക്കാണ് യു എസില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 23ന് 11,300 ആയിരുന്നു പ്രതിദിന രോഗബാധ.

കഴിഞ്ഞ 18 ദിവസങ്ങളില്‍ പതിനേഴിലും കൊവിഡ് പ്രതിദിന രോഗബാധ കൂടുതലാണ്. എന്നിരുന്നാലും രോഗവ്യാപനം ജനുവരി മാസത്തെ അപേക്ഷിച്ച് കൂടുതലല്ല. ലോസ് ആഞ്ചല്‍സിലും സെന്റ് ലൂയിസിലുമുള്ള പൗരന്മാരോട് മാസ്‌ക് ഉപയോഗിക്കുന്നത് വീണ്ടും ആരംഭിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കൂട്ടംകൂടി നില്‍ക്കുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Latest