Connect with us

Health

ഉമിനീര്‍ വഴി പ്രമേഹമറിയാം; ബ്ലഡ് ഷുഗര്‍ പരിശോധന വികസിപ്പിച്ച് ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞര്‍

Published

|

Last Updated

സിഡ്നി | പ്രമേഹമുണ്ടോ എന്നറിയാന്‍ ശരീരത്തില്‍ നിന്ന് രക്തമെടുത്ത് പരിശോധിക്കുന്ന രീതിയാണ് നിലവിലുള്ളത്. മറ്റു സാങ്കേതികതകള്‍ ഉണ്ടായിട്ടും ഇതിനൊരു മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ഉമിനീരിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന നടത്തുന്ന സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആസ്ത്രേലിയയിലെ ശാസ്ത്രജ്ഞര്‍.

വിരലിലും കൈകളിലെ മറ്റു ഭാഗങ്ങളിലും നിന്ന് രക്തം കുത്തിയെടുത്ത് പരിശോധന നടത്തുന്നത് ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ഇത് ചെലവ് കുറഞ്ഞതും വേദന അനുഭവപ്പെടാത്തതുമായ പരിശോധനാ രീതിയാണ്. 47 ലക്ഷം ഡോളര്‍ സര്‍ക്കാര്‍ ഫണ്ടിംഗിലൂടെയാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇതേ സാങ്കേതികത കൊവിഡ് പരിശോധനക്കും പ്രയോജനപ്പെടുത്താനാകുമോയെന്ന് കണ്ടെത്താന്‍ പഠനങ്ങള്‍ നടത്തിവരികയാണ്. ഇതിനുവേണ്ടി യു എസിലെ ഹാര്‍വാഡ് വാഴ്സിറ്റിയുമായി സഹകരിച്ച് പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Latest