Connect with us

Kerala

ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി; എസ്‌കെഎസ്എസ്എഫിന്റെ ഹരജി തീര്‍പ്പാക്കി

Published

|

Last Updated

കൊച്ചി | ലോക്ഡൗണ്‍ കാലത്ത് ലക്ഷദ്വീപില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്നും ഭക്ഷ്യക്കിറ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്‌കെഎസ്എസ്എഫിന്റെ ഹരജിയില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി. ഭരണകൂടത്തിന്റെ നടപടികളില്‍ തൃപ്തികരമാണെന്ന് കണ്ടെത്തിയ കോടതി ഹരജി തീര്‍പ്പാക്കുകയും ചെയ്തു. .

ദ്വീപിലെ പ്രധാന വരുമാന മാര്‍ഗം മത്സ്യബന്ധനമാണ്. ലോക്ഡൗണ്‍ പൂര്‍ണ്ണമായിരുന്നതിനാല്‍ മത്സ്യബന്ധനമടക്കം നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ ദ്വീപ് നിവാസികളുടെ ഉപജീവനമടക്കം വലിയ പ്രതിസന്ധിയിലാണ്. ഭരണകൂടം സഹായകരമായ നിലപാട് എടുത്തില്ലെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുണ്ടെന്ന അറിയിച്ച കോടതി ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചു. എല്ലാ മുന്നൊരുക്കങ്ങളും ഒരുക്കിയിട്ടുണ്ടെന്ന അഡ്മിനിസ്ട്രേറ്ററുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

Latest