Saudi Arabia
ഹജ്ജ് : ഈ വര്ഷം മുതല്‍ ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് നിബന്ധമാക്കി


ഹജ്ജ് സ്മാർട്ട് കാർഡിന്റെ ഉദ്ഘാടനം മക്ക ഗവർണ്ണർ ഫൈസൽ രാജകുമാരൻ നിർവ്വഹിക്കുന്നു
മക്ക | വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ഹജ്ജ് കാര്‍ഡ് വിതരണം സഊദി ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മക്ക ഗവര്‍ണ്ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍വ്വഹിച്ചു. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായാണ് കാര്‍ഡ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് .
ഈ വര്ഷം മുതല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കിയതായും, കാര്‍ഡില്ലാതെ വരുന്നവര്‍ക്ക് മക്കയിലേക്ക് പ്രവേശനാനുമതി ഉണ്ടായിരിക്കില്ലെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു . കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്മാര്‍ട്ട് കാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
തീര്‍ഥാടകരുടെ ആരോഗ്യ വിവരങ്ങളടങ്ങിയ മെഡിക്കല്‍ റിപ്പോര്‍ട്ട് , പുണ്യ ഭൂമിയില്‍ താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങളോടെയുള്ള സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് ഡിജിറ്റല്‍ കാര്‍ഡുകള്‍. നിശ്ചിത ഇടങ്ങളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന കിയോസ്‌ക് മെഷീന്‍ ( സ്വയം സേവന ഉപകരണങ്ങള്‍) വഴി യും സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയും . കൂടാതെ കാര്‍ഡിന്റെ സഹായത്തോടെ കാണാതാവുന്നവരെ കണ്ടെത്താനും സാധിക്കുമെന്നതാണ് പ്രത്യേക സവിശേഷത. 2019ല്‍ തീര്‍ഥാടകര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിന്റെ പരീക്ഷണം വന്‍ വിജയമായതോടെയാണ് ഈ വര്ഷം സ്മാര്‍ട്ട് കാര്‍ഡ് നിര്‍ബന്ധമാക്കിയതെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു
ചടങ്ങില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, മുതിര്‍ന്ന ഹജ്ജ് -ഉംറ മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു