Saudi Arabia
ഹജ്ജ് : ഹാജിമാരുടെ വരവ് ദുല്‍ഹിജ്ജ ഏഴിനും ,എട്ടിനും

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്ന ഹാജിമാര്‍ ദുല്‍ഹിജ്ജ ഏഴ് ,എട്ട് തീയ്യതികളില്‍ മക്കയിലെത്തിച്ചേരുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു .കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഹാജിമാരുടെ തിരക്ക് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
ദുല്‍ഹിജ്ജ എട്ടിനാണ് (ജൂലൈ 18)ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത് . മക്കയിലെത്തിയ ഹാജിമാര്‍ ഇരുപത് പേരടങ്ങിയ സംഘങ്ങളായി തിരിച്ച് ത്വവാഫ് കര്‍മ്മം പൂര്‍ത്തിയാക്കിയ ശേഷം രാപ്പാര്‍ക്കുന്നതിനായി ടെന്റുകളുടെ നഗരിയായ മിനയിലേ തിരക്കും .ദുല്‍ഹിജ്ജ 12 നാണ് (ജൂലൈ 22 ന്) ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയാവുന്നത്
അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി ഹറാമിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും പരിശോധന ശക്തമാക്കിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ ഹര്‍ബി പറഞ്ഞു
ഹാജിമാരെ സ്വീകരിക്കാന്‍ ഇരുഹറമുകളും ഒരുങ്ങിയതായി ഹറം കാര്യാ മന്ത്രാലയം അറിയിച്ചു .ഹജ്ജ് അനിമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അമ്പതിനായിരം റിയാല്‍ പിഴയും ആറ് മാസം തടവ് ശിക്ഷയും, ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തുകയും ചെയ്യുമെന്ന് പാസ്‌പോര്‍ട്ട് മന്ത്രാലയം വ്യക്തമാക്കി