Connect with us

Business

കാറുകള്‍ വാങ്ങാം; 65,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളുമായി ടാറ്റ മോട്ടോര്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | ടാറ്റ മോട്ടോര്‍സ് ജൂലൈ മാസത്തേക്കുള്ള ഡിസ്‌കൗണ്ട് ഓഫറുകള്‍ പ്രഖ്യാപിച്ചു. ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ എന്നീ കാര്‍ മോഡലുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ടിയാഗോയ്ക്ക് ഈ മാസം 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ മാസം 5.48 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് ഈ മോഡലിനുണ്ടായിരുന്നത്. ടിയാഗോയ്ക്ക് പുതിയ എക്‌സ് ടി(ഒ) വേരിയന്റും കമ്പനി അവതരിപ്പിച്ചിരുന്നു. എക്‌സ് ടി(ഒ) വേരിയന്റ് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിച്ച് മാത്രമാണ് ലഭ്യമാവുക എന്ന് ടാറ്റാ മോട്ടോര്‍സ് അറിയിച്ചു.

ഹാരിയറിനാണ് ഈ മാസം ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ ലഭിക്കുക. എസ് യു വിയുടെ ക്യാമോ, ഡാര്‍ക്ക് എഡിഷന്‍, എക്‌സ് സെഡ്+, എക്‌സ് സെഡ് എ+ വേരിയന്റുകളില്‍ 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മോഡലിന്റെ എല്ലാ പതിപ്പുകള്‍ക്കും 25,000 രൂപ അധിക കിഴിവുണ്ടായിരിക്കും. ഈ മാസം ആദ്യം ടാറ്റ ഹാരിയറിന്റെ ഡാര്‍ക്ക് എഡിഷന്‍ അവതരിപ്പിച്ചിരുന്നു.

നിലവില്‍ കറുപ്പ് എസ് യു വിക്ക് 18.04 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കോംപാക്ട് എസ് യു വി മോഡല്‍ നെക്‌സോണിന്റെ ഡീസല്‍ പതിപ്പിന് 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് ഈ മാസം ഉണ്ടാകുക. ഡാര്‍ക്ക് എഡിഷന്‍ നെക്‌സോണ്‍ ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ മോഡലുകളിലെ എക്‌സ് സെഡ് +, എക്‌സ് സെഡ് + (ഒ), എക്‌സ് സെഡ്എ+, എക്‌സ് സെഡ് എ + (ഒ) വേരിയന്റുകളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകളേക്കാള്‍ 44,000 മുതല്‍ 45,000 രൂപ വരെയാണ് നെക്‌സോണ്‍ ഡാര്‍ക്കിന്റെ വില.

ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വാഹനം നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വില വര്‍ധനവിനെ തുടര്‍ന്ന് കമ്പനികളുടെ മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവ് കൂടുന്നതുകൊണ്ടാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം.

---- facebook comment plugin here -----

Latest