Connect with us

Uae

റോഡ് ശൃംഖലകളും വികസന പദ്ധതികളും ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ | വിവിധ എമിറേറ്റുകളും പ്രദേശങ്ങളും തമ്മിലുള്ള ഗതാഗത സംയോജനത്തിന് നടപ്പാക്കിയ റോഡ് ശൃംഖലകളും വികസന പദ്ധതികളും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 1.95 ബില്ല്യണ്‍ ദിര്‍ഹം ചെലവിലാണീ പദ്ധതി പൂര്‍ത്തിയത്.

യുഎഇയിലെ ജനങ്ങള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം പ്രദാനം ചെയ്യുന്നതിനായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും മാര്‍ഗനിര്‍ദേശ പ്രകാരം നടപ്പിലാക്കുന്ന സുപ്രധാന വികസന സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതികള്‍. ഗതാഗത കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ, വാണിജ്യപരമായ വളര്‍ച്ചയ്ക്കും ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പദ്ധതികള്‍ സഹായകരമാവും.ഉദ്ഘാടന പരിപാടിയില്‍ ഉപപ്രധാനമന്ത്രിയും പ്രസിഡന്റില്‍ അഫയേഴ്സ് കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി തുടങ്ങിയവര്‍ പങ്കെടുത്തു.
“”രാജ്യത്തെ വിവിധ പ്രദേശങ്ങളെ കൂടുതല്‍ സമന്വയിപ്പിച്ചും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ചും പുതിയ നിക്ഷേപ സാധ്യതകള്‍ സൃഷ്ടിച്ചും സാമ്പത്തിക മൂല്യം സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ തന്ത്രപരമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഞങ്ങള്‍ നിരന്തരം ശ്രമിക്കുന്നു, ഇത് രാജ്യത്തെ ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതിയ അവസരങ്ങള്‍ നല്‍കും-ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചടങ്ങില്‍ പറഞ്ഞു.

112 കിലോമീറ്റര്‍ ് ദൈര്‍ഘ്യമുള്ളതാണ് ഇന്നലെ ഉദ്ഘാടനം ചെയ്ത റോഡ് പദ്ധതികള്‍. കവലകള്‍, പാലങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് പദ്ധതി. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ് ആണ് ഒന്ന്. ഫുജൈറ എമിറേറ്റിലേക്കുള്ള ശൈഖ് ഖലീഫ റോഡിന്റെ വിപുലീകരിച്ച പുതിയ റൂട്ടാണ് ഇത്. ഷാര്‍ജ-കല്‍ബ റോഡ്, മലീഹ ഏരിയയിലൂടെയും അല്‍ മദം പ്രദേശത്തിലൂടെയും അബുദാബി എമിറേറ്റിലെ അല്‍ ഷുവൈബ് പ്രദേശത്ത് അവസാനിക്കുന്നു. 52 കിലോമീറ്റര്‍ റൂട്ടില്‍ ഓരോ ദിശയിലും മൂന്ന് പാതകളാണുള്ളത്. വേഗ പരിധി മണിക്കൂറില്‍ 140 കിലോമീറ്ററാണ്.

രണ്ടാമത്തെത്അല്‍-വതന്‍ റോഡ്, ഓരോ ദിശയിലും മൂന്ന് പാതകള്‍, 42 കിലോമീറ്റര്‍ നീളവും മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലുമുള്ളതാണ്. ഹത്ത പ്രദേശത്ത് നിന്ന് അജ്മാന്‍, അല്‍മുനൈ പ്രദേശം, റാസ് അല്‍ ഖൈമ എമിറേറ്റിലെ വാദി അല്‍ ഖോര്‍ പര്‍വതങ്ങള്‍ എന്നിവയിലേക്ക് എത്തും.
ദുബൈ-ഹത്ത റോഡ് ആണ് മൂന്നാമത്തേത്. ഷാര്‍ജ എമിറേറ്റിനുള്ളിലെ നിസ്വാ, അല്‍ മാഡം പ്രദേശങ്ങള്‍ക്കിടയിലുള്ള നിലവിലെ രണ്ട് പാതകള്‍ക്ക് പകരം ഓരോ ദിശയിലും മൂന്ന് പാതകള്‍ ഉള്‍ക്കൊള്ളുന്ന 18 കിലോമീറ്റര്‍ റോഡാണിത്.

അല്‍ മദം റൗണ്ട്എബൗട്ടും ഹത്ത പ്രദേശവും തമ്മിലുള്ള ദൂരം 115 കിലോമീറ്ററില്‍ നിന്ന് 95 കിലോമീറ്ററായി കുറയ്ക്കുകയും ഗതാഗത സമയം 30 മിനിറ്റ് കുറയ്ക്കുകയും ചെയ്യും. നിരവധി പാലങ്ങള്‍, കാല്‍നട പാലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണിത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയാണ് നിശ്ചയിച്ചത്.

Latest