Oddnews
'ഗോള്‍ഡന്‍ ബോയ്' ബര്‍ഗര്‍; വില 4,47,000 രൂപ !!
ആംസ്റ്റര്‍ഡാം | കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ബര്‍ഗര്‍. നെതര്‍ലാന്‍ഡിലെ ഒരു ഭക്ഷണശാലയിലെ ഗോള്‍ഡന്‍ ബോയ് എന്ന് പേരിട്ടിരിക്കുന്ന ബര്‍ഗര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 5,000 പൗണ്ട് (ഏകദേശം 4,47,000 രൂപ) ആണ് ഇതിന്റെ വില.
ബര്‍ഗറിന് ഇത്രയും വിലയിടാന്‍ കാരണമുണ്ടെന്ന് വൂര്‍ത്തുയിഗെന്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന ഔട്ട്ലെറ്റ് ഡി ഡാള്‍ട്ടന്‍സിന്റെ ഉടമ റോബര്‍ട്ട് ജെയ്ന്‍ ഡി വീന്‍ പറഞ്ഞു. ബര്‍ഗറിന്റെ ബണ്ണില്‍ ഒരു ഗോള്‍ഡ് ലീഫ് ഉണ്ട്. അതോടൊപ്പം ട്രഫില്‍ (മഷ്‌റൂം), കിംഗ് ക്രാബ്, ബെലുഗ കാവിയാര്‍ (സ്റ്റര്‍ജിയന്‍ എന്ന മത്സ്യത്തിന്റെ ബീജസങ്കലനം ചെയ്യാത്ത മുട്ടകള്‍), താറാവ് മുട്ട മയോണൈസ് എന്നിവ കൊണ്ടാണ് ബര്‍ഗര്‍ പാകം ചെയ്തിരിക്കുകന്നതെന്ന് റോബര്‍ട്ട് പറഞ്ഞു.







