Connect with us

Kerala

വാക്‌സീന്‍ ചാലഞ്ച്; അനുമതിയില്ലാതെ പണം പിടിച്ചതിനെതിരെ ഹൈക്കോടതി, തുക രണ്ടാഴ്ചക്കകം തിരികെ നല്‍കണം

Published

|

Last Updated

കൊച്ചി | വാക്സീന്‍ ചാലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിതമായി പണം പിടിക്കാന്‍ പാടില്ലെന്ന ഉത്തരവുമായി ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യണമെങ്കില്‍ നിയമപരമായ പിന്‍ബലം വേണമെന്നും കോടതി വ്യക്തമാക്കി.

കെ എസ് ഇ ബിയില്‍ നിന്ന് വിരമിച്ച രണ്ട് പേരാണ് തങ്ങളുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് അനുമതിയില്ലാതെ ഒരു ദിവസത്തെ വേതനം പിടിച്ചുവെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. രേഖാമൂലം അനുമതി നല്‍കാതെ പിടിച്ച തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. ഭാവിയില്‍ അനുമതി ഇല്ലാതെ പെന്‍ഷന്‍ വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം കോടതി നിര്‍ദേശിച്ചു.

Latest