Kerala
ഐ എസുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം; പരാതി നല്‍കി ഐഷ സുല്‍ത്താന

കൊച്ചി | ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ എസ്) തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ദമ്പതികള്‍ക്കെതിരെ പരാതി നല്‍കി ഐഷ സുല്‍ത്താന. ഒരു ദേശീയ മാധ്യമവുമായി ചേര്‍ന്ന് ദമ്പതികള്‍ ഗൂഢാലോചന നടത്തിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഐഷ പറഞ്ഞു. ഐ എസിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് പോലും അറിയാത്ത കാര്യങ്ങള്‍ തനിക്ക് അറിയാമെന്ന ദമ്പതികളുടെ ആരോപണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണം.
തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഐഷ വ്യക്തമാക്കി.
---- facebook comment plugin here -----