Kerala
കിറ്റെക്‌സ് കമ്പനിയുടെ ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി | കിഴക്കമ്പലത്തെ കിറ്റെക്‌സ് കമ്പനിയുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കിറ്റെക്‌സില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിമുറികളും കുടിവെള്ളവും ഉറപ്പ് വരുത്തിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികള്‍ അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നു. ഇതിന് അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന രജിസ്റ്റര്‍ പോലുമില്ല. ഇതിനാല്‍ എത്രയാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കുന്നതെന്നും എങ്ങനെയാണ് നല്‍കുന്നതെന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കിറ്റെക്‌സിലെ തൊഴിലാളികളേയും നടത്തിപ്പുകാരേയും നേരിട്ടുകണ്ടാണ് തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. 60 പേജുള്ള റിപ്പോര്‍ട്ടില്‍ കിറ്റെക്‌സിലെ നിരവധി തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടിവരയിടുന്നതായാണ് വിവരം.
എന്നാല്‍ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി തയ്യാറാക്കിയതാണെന്നും കിറ്റെക്‌സ് എം ഡി സാബു ജേക്കബ് പ്രതികരിച്ചു.