Saudi Arabia
മുസ്ലിം പിന്നാക്ക ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം : ഐ സി എഫ്

ദമാം | മുസ്ലിം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും,റ്റു വിഭാഗങ്ങളുടേത് കവര്‍ന്നെടുത്തതാണ് എന്ന തരത്തില്‍ പ്രചരിക്കുന്ന കിംവദന്തികളുടെ നിജസ്ഥിതി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ,മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കി കേരളത്തിലെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ഇടയാക്കുന്ന രീതിയില്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന സമീപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതായും ഐ.സി.എഫ് ദമാം സെന്‍ട്രല്‍ കമ്മിറ്റി ന്യൂനപക്ഷ ക്ഷേമ പദ്ധതി-കോടതി വിധിയും വസ്തുതകളും എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച വിര്‍ച്വല്‍ ചര്‍ച്ചാ സംഗമം അഭിപ്രയപ്പെട്ടു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി കേരളത്തില്‍ പാലോളി കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള പദ്ധതികളെ ന്യൂനപക്ഷ പദ്ധതികളായി പൊതുവല്‍ക്കരിക്കുകയും തുടര്‍ന്നുള്ള കോടതി ഇടപെടലും ഉണ്ടായത് ഉത്തരവാദിത്ത പെട്ടവര്‍ അവധാനതയോടെ കൈകാര്യം ചെയ്യാത്തതിന്റെ ഫലമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു
അബ്ദുറഹ്മാന്‍ പുത്തനത്താണിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ സഅദി സംഗമം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് റഫീഖ് ചെമ്പോത്തറ വിഷയാവതരണം നടത്തി അവതരിപ്പിച്ചു. ലുഖ്മാന്‍ വിളത്തൂര്‍, അഷ്റഫ് ചാപ്പനങ്ങാടി ,റമളാന്‍ മുസ്ലിയാര്‍,സിദ്ദീഖ് സഖാഫി ഓമശ്ശേരി,അസ്ഹര്‍ കോട്ടയം,അബ്ദുല്ല കാന്തപുരം,ബുര്‍ഹാന്‍ ലബ്ബ ,അന്‍സാര്‍ അണ്ടത്തോട്,ഹര്‍ഷദ് ഇടയന്നൂര്‍,അനസ് പാപ്പാളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു .മുഹമ്മദ് കുഞ്ഞി അമാനി പ്രാര്‍ത്ഥന നടത്തി
എം ഒ എച്ച് വോളണ്ടിയര്‍ അഹമ്മദ് നിസാമി മോഡറേറ്ററായിരുന്നു , മുനീര്‍ തോട്ടട സ്വാഗതവും, റാഷിദ് കോഴിക്കോട് നന്ദിയും പറഞ്ഞു