National
രാജ്യത്ത് മൂന്ന് കോടിയിലധികം പേര്‍ കൊവിഡ് രോഗമുക്തി നേടിയതായി കേന്ദ്രം ; രോഗമുക്തി നിരക്ക് 97.22%

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ 3,00,14,713 പേര്‍ കൊവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,649 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 97.22% ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെയായി 37,73,52,501 ഡോസ് വാക്‌സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,35,287 ഡോസുകളാണ് നല്‍കിയത്.
നിലവില്‍ രാജ്യത്തെ 4,50,899 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1.46 % മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,32,343 കൊവിഡ് ടെസ്റ്റാണ് നടത്തിയത്. രാജ്യത്ത് ഇതുവരെയായി ആകെ 43 കോടി (43,23,17,813) ടെസ്റ്റുകളാണ് നടത്തിയത്.രാജ്യത്ത് പ്രതിവാര കൊവിഡ് പോസിറ്റീവ് നിരക്ക് കുറഞ്ഞുവരുന്നുണ്ട്. നിലവില്‍ പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും ദിനംപ്രതിയുള്ള പോസിറ്റീവ് നിരക്ക് 2.59 ശതമാനവുമാണ്. കഴിഞ്ഞ 21 ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് നിരക്ക് മൂന്ന് ശതമാനത്തിലും താഴെയാണ്. കഴിഞ്ഞ 35 ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തില്‍ താഴെയാണ് രേഖപ്പെടുത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു