National
യുപിയില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 41 പേര്‍ മിന്നലേറ്റ് മരിച്ചു

ന്യൂഡല്‍ഹി | ഉത്തര്‍പ്രദേശില്‍ വിവിധ ജില്ലകളിലായി 41 പേര്‍ മിന്നലേറ്റ് മരിച്ചു. ഞായറാഴ്ചയാണ് സംഭവം. മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. 30 പേര്‍ക്ക് പരുക്കേറ്റു. 14 പേര്‍ മരണപ്പെട്ട പ്രയാഗ് രാജിലാണ് ഏറ്റവുമധികം മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. 14 ജില്ലകളിലാണ് മിന്നലേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 250 മൃഗങ്ങളും മിന്നലേറ്റ് ചത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിനൊപ്പം രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനില്‍ 23 പേര്‍ മരിച്ചപ്പോള്‍ മധ്യപ്രദേശില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇവര്‍ക്ക് സഹായധനം പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും പിഎം കെയേഴ്‌സില്‍ നിന്ന് നല്‍കും.