Kerala
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഓവ് ചാലില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പുരുഷനാണോ സ്ത്രീയാണോയെന്ന് തിരിച്ചറിയാനാവാത്ത വിധത്തില്‍ മൃതദേഹം അഴുകിയിട്ടുണ്ട്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലിസ് അന്വേഷണം തുടങ്ങി
---- facebook comment plugin here -----