National
കൊവിഡ് മൂന്നാം തരംഗം ഉടന്‍; അടുത്ത മൂന്ന് മാസം നിര്‍ണായകം: ഐഎംഎ

ന്യൂഡല്‍ഹി | കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉടനെന്ന് മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാതരം ആഘോഷങ്ങളും മാറ്റിവെക്കണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു. “കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍” എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം
---- facebook comment plugin here -----