Connect with us

Science

ബഹിരാകാശ ടൂറിസത്തിന്റെ കാലം; 600 ടിക്കറ്റുകള്‍ വിറ്റഴിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ സ്‌പേസ് ടൂറിസത്തിന്റെ വലിയ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാട്ടിക്കിന് പുറമേ ജെഫ് ബെസോസ്, ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവയാണ് അടുത്തതായി ബഹിരാകാശ ടൂറിസത്തിനായി തയാറെടുക്കുന്നത്. വിര്‍ജിന്‍ ഗലാട്ടിക്ക് ഇതുവരെ 600 ടിക്കറ്റുകള്‍ വില്‍പന നടത്തിയിട്ടുണ്ട്. രണ്ട് ലക്ഷം യുഎസ് ഡോളര്‍ മുതല്‍ രണ്ടര ലക്ഷം വരെയാണ് ടിക്കറ്റ് വില. 60 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ഹോളിവുഡിലെ പ്രമുഖ താരങ്ങളും ഉള്‍പ്പെടുന്നു.

ലോകത്തെ ഏറ്റവും ധനികനായ ജെഫ് ബെസോസാണ് അടുത്തതായി ബഹിരാകാശത്തേക്ക് പോകുന്നത്. ജൂലൈ 20 നാണ് ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റില്‍ ബെസോസ് ബഹിരാകാശത്തേക്ക് പറക്കുന്നത്. ബ്ലൂ ഒറിജിന്‍ വിര്‍ജിന്‍ ഗലാട്ടിക്കിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്ല സി ഇ ഒ. ഇലോണ്‍ മസ്‌കും സ്‌പേസിലേക്ക് പോകുന്നുണ്ട്. റിച്ചാര്‍ഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാട്ടിക്കിലായിരിക്കും യാത്ര. ടിക്കറ്റ് അദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ടെന്നും വിര്‍ജിന്‍ ഗലാട്ടിക്കിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

Latest