Connect with us

Kerala

സിക പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സിക വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇത് സംബന്ധിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് തലസ്ഥാനത്ത് എത്തും. രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ഉന്നത ആരോഗ്യ പ്രവര്‍ത്തകരമുായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം ജില്ലാ ഓഫിസറുമായും കേന്ദ്രസംഘം കൂടിക്കാഴ്ച്ച നടത്തും.

വൈറസ് കണ്ടെത്താന്‍ വൈകിയോ, അത് വ്യാപനത്തിനിടയായോ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപനം ഉണ്ടായിട്ടുണ്ടാകാനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും കേന്ദ്ര സംഘം പരിശോധിക്കുന്നത്. നിലവില്‍ രോഗവും രോഗികളുടെ സാന്നിധ്യവും സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനാണ് സാധ്യത. പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി പ്രതിരോധം വേഗത്തിലാക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.

അതിനിടെ ഇന്നലെ സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ അടക്കം സംസ്ഥാനത്തെ സിക രോഗികളുടെ എണ്ണം 18 ആയി ഉയര്‍ന്നു.