Malappuram
പവിത്ര നാളുകളിൽ കർമനിരതരാവണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

മലപ്പുറം | പവിത്ര മാസങ്ങളിൽ പ്രധാനമായ ദുൽഹജ്ജ് മാസത്തിലെ അമൂല്യമായ പുണ്യാവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ധന്യരാവാൻ വിശ്വാസികൾ ഉത്സാഹി ക്കണമെന്ന് കേരള മുസലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു. നിർദ്ദേശിക്കപ്പെട്ട പുണ്യ കർമങ്ങളും ആചാരങ്ങളും അനുഷ്ഠിച്ച് ആത്മീയ സൗഭാഗ്യം നേടാനാവണം പ്രതിസന്ധി നിറഞ്ഞ ഈ കാലത്തെ നാമുപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ദഅവ കാര്യ സമിതി ഓൺലൈനിൽ നടത്തിയ കുടുംബ സഭയിൽ “ദുൽഹജ്ജ് പുണ്യങ്ങളുടെ കൊയ്ത്തു കാലം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദുൽഹജ്ജ് മാസത്തിന്റെ പിറവിയോടെ നൻമകളുടെയും പുണ്യങ്ങളുടെയും ധാരാളം അവസരങ്ങളാണ് നമ്മെ കാത്തിരിക്കുന്നത് അവയെല്ലാം പൂർണ്ണാർത്ഥത്തിൽ ഉപയോഗപ്രദമാക്കാൻ ഏവർക്കും സാധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു.
ഉള്ഹിയ്യത്തിന്റെ (ബലി കർമ്മം) കർമശാസ്ത്രം എന്ന വിഷയത്തിൽ ജില്ലാ ദഅ് വ കാര്യ പ്രസിഡന്റ് പി എസ് കെ ദാരിമി എടയൂർ ക്ളാസെടുത്തു. ജില്ലാ ദഅ് വകാര്യ സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂർ സ്വാഗതം പറഞ്ഞു.
പരിപാടി വീക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.