International
കളിക്കളത്തില്‍ പരസ്പരം പുണര്‍ന്ന് നെയ്മറും മെസിയും; ഇത് സ്‌പോട്‌സിന്റെ സൗന്ദര്യം

മാറക്കാന | മാറക്കാനയില്‍ അര്‍ജന്റീന കപ്പുയര്‍ത്തിയപ്പോള്‍ അതിനേക്കാള്‍ മനോഹരമായ മറ്റൊരു ദൃശ്യത്തിന് കൂടി കളിക്കളം വേദിയായി. കപ്പ് കൈവിട്ട ദു:ഖത്തില്‍ നിറകണ്ണുകളോടെ നിന്ന നെയ്മറിനെ വാരിപ്പുണരുന്ന മെസിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.മത്സരം അവസാനിച്ച ശേഷം ഏറെ നേരം മെസിയും നെയ്മറും ആലിംഗനം ചെയ്തു. ഇവര്‍ക്ക് ചുറ്റും ക്യാമറയുടെ ഫല്‍ഷുകള്‍ മിന്നിമാഞ്ഞു. ഏറെ വൈകാരിക മുഹൂര്‍ത്തമായിരുന്നു കോപ്പയുടെ ഈ അവസാന നിമിഷം. സ്‌പോര്‍ട്‌സിന്റെ സൗന്ദര്യം വെളിവായ നിമിഷങ്ങള്‍ കൂടിയായിരുന്നു അത്.
Nothing but respect between Messi and Neymar 🤝
They share a long hug after the Copa America Final pic.twitter.com/7dudMVsF5l
— FOX Soccer (@FOXSoccer) July 11, 2021
1993 ന് ശേഷം അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ചൂടുന്നത് ഇതാദ്യമാണ്. റെക്കോര്‍ഡുകളും കിരീടങ്ങളും ഏറെയുണ്ടെങ്കിലും മെസിയുടെ കായിക ജീവിതത്തിലെ ആദ്യം രാജ്യാന്തര കിരീടമാണ് ഇത്.
ഫുട്ബോള്‍ മജീഷ്യനായ മെസി റെക്കോര്‍ഡുകളുടെ രാജകുമാരന്‍ കൂടിയാണ്. 672 ഗോളുകള്‍, 6 ഗോള്‍ഡന്‍ ഷൂസ്, തുടങ്ങി മെസിയുടെ പേരിലുള്ള പട്ടങ്ങള്‍ തകര്‍ക്കാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
റെക്കോര്‍ഡുകള്‍ ഇങ്ങനെ :
ഏറ്റവും കൂടുതല്‍ ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നേടിയ വ്യക്തി- 6 എണ്ണം
ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 474
ബാര്‍സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 672
ബാര്‍സലോണയ്ക്ക് വേണ്ടി ഏറ്രവും കൂടുതല്‍ കഴിച്ച വ്യക്തി- 778 കളികള്‍
അര്‍ജന്റീന കളിക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 76
ഒറ്റ സീസണില്‍ ബാര്‍സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വ്യക്തി- 73
ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം സ്വന്തമാക്കിയ കായിക താരം- 6
ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ വ്യക്തി- 36
ലാലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകള്‍ നേടിയ വ്യക്തി 8
യൂറോ കപ്പ്/ചാമ്പ്യന്‍സ് ലീഡ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം- 5
2004 ല്‍ ബാര്‍സിലോണയ്ക്ക് വേണ്ടി ബൂട്ട് അണിഞ്ഞ് തുടങ്ങിയ മെസി 2005ലാണ് അര്‍ജന്റീന ദേശിയ ടീമിന് വേണ്ടി കളിക്കളത്തിലിറങ്ങുന്നത്. പിന്നീട് നിരവധി മത്സരങ്ങള്‍, നിരവധി കപ്പുകള്‍. ഇപ്പോള്‍ കോപ്പ കിരീടവും