Kerala
പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനെതിരെ കേസ്

കോഴിക്കോട് | പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെതിരെ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഹാരിസിനെതിരെയാണ് കേസ്. വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി യൂണിവേഴ്‌സിറ്റി അറിയിച്ചു.
അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി ആദ്യം സര്‍വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പോലീസിന് കൈമാറുകയായിരുന്നു.
---- facebook comment plugin here -----