National
ഡല്‍ഹിയില്‍ 2500 കോടിയുടെ ഹെറോയിന്‍ പിടികൂടി

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
---- facebook comment plugin here -----