Kerala
ജയിലില്‍ പീഡനവും ഭീഷണിയും: സംരക്ഷണം വേണമെന്ന് സരിത്

കൊച്ചി | പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിതിന്റെ മൊഴി. തനിക്ക് ഭീഷണിയുണ്ടെന്നും സംസംരക്ഷണം വേണമെന്നും കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ സരിത് പരാതി നല്‍കി. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സരത്തിന് സംരക്ഷണം ഉറപ്പ് നല്‍കണമെന്നും ഡി ജി പിക്ക് നിര്‍ദേശം നല്‍കി.
സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി-കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയണമെന്നാവശ്യപ്പെട്ട് ജയിലില്‍ തനിക്ക് ശാരീരിക-മാനസിക പീഡനങ്ങളുണ്ടായെന്ന് നേരത്തെ സരിത്ത് ആരോപണമുന്നയിച്ചിരുന്നു. ജയിലില്‍ കാണാനെത്തിയ അമ്മയോടും സഹോദരിയോടും സരിത് ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് സരിത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ എന്‍ എ െഎ കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----