Connect with us

Kerala

സിക്ക വൈറസ്: 17 പേരുടെ ഫലം നെഗറ്റീവ്, കേന്ദ്ര സംഘം ഇന്നെത്തും

Published

|

Last Updated

തിരുവനന്തപുരം | സിക്ക വൈറസ് പരിശോധനക്കായി കേരളത്തില്‍നിന്നും അയച്ച 17 പേരുടെ ഫലം നെഗറ്റീവ്. സിക്ക വൈറസ് സ്ഥീരീകരിക്കപ്പെട്ടവര്‍ താമസിച്ചിരുന്ന പ്രദേശത്ത് നിന്നും പരിശോധനക്കയച്ചിരുന്ന 17 പേരുടെ സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് എന്ന് പൂണെ വൈറോളജി ലാബില്‍നിന്നും റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

സിക്ക സ്ഥീരീകരിച്ച ഗര്‍ഭിണിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെ ശേഖരിച്ച 17 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവായത്.പാറശാല, തിരുവന്തപുരം നഗരസഭ പരിധിയിലെ വിവിധ പ്രദേസങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. ഇവരുടെ എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവാണ്

അതേസമയം രോഗബാധ സംശയിക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇതുവരെ 14 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും

Latest