Connect with us

Gulf

സഊദിയില്‍ മാസപ്പിറവി കണ്ടില്ല; അറഫ ദിനം 19ന്

Published

|

Last Updated

റിയാദ് | ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ സഊദി അറേബ്യയില്‍ അറഫ ദിനം ജൂലൈ 19നും ബലിപെരുന്നാല്‍ 20നുമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശുദ്ധ ഹജ്ജ് കർമത്തിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം 19ന് നടക്കും.

ദുല്‍ഖഅദ് 29 ന് വൈകുന്നേരം ദുല്‍ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ എവിടെയും മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിച്ചിരുന്നില്ല.

കേരളത്തിൽ നാളെയാണ് ദുൽഖഅദ് 29. മാസപ്പിറവി ദർശിച്ചാൽ അറിയിക്കണമെന്ന് വിവിധ ഖാസിമാർ അറിയച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest