Gulf
സഹകരണം ശക്തിപ്പെടുത്തൽ; ഒമാൻ സുൽത്താൻ സഊദി അറേബ്യ സന്ദർശിക്കും

റിയാദ് | ഒമാനും -സഊദി അറേബ്യയും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഒമാൻ സുൽത്താൻ ഹെെതം ബിൻ താരീഖ് സഊദി അറേബ്യ സന്ദർശിക്കും. ജൂലൈ 11-12 തീയതികളിലായിരിക്കും സന്ദർശനമെന്ന് സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു
2020 ജനുവരിയിൽ ഒമാന്റെ ഭരണ സാരഥ്യം ഏറ്റടുത്തതിന് ശേഷമുള്ള ആദ്യ വിദേശ യാത്രയെന്ന പ്രത്യേകത കൂടിയുണ്ട് സന്ദർശനത്തിന്.
നേരത്തെ സഊദി സന്ദർശിക്കുന്നതിനായി ഒമാൻ സുൽത്താനെ ക്ഷണിച്ച് സൽമാൻ രാജാവ് കത്ത് നൽകിയിരുന്നു.
---- facebook comment plugin here -----