Connect with us

First Gear

വിവിധ കാര്‍ മോഡലുകള്‍ക്ക് മികച്ച ഓഫറുകളുമായി ടൊയോട്ട

Published

|

Last Updated

ന്യൂഡല്‍ഹി | ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട കാര്‍ മോഡലുകള്‍ക്ക് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രമാണ് ഓഫറുകള്‍. മോഡല്‍, ലഭ്യത എന്നിവ അനുസരിച്ച് ഓഫറില്‍ മാറ്റമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. 2021 ജൂലൈ 31 വരെയാണ് ഓഫര്‍ ലഭിക്കുക.ടൊയോട്ട ഗ്ലാന്‍സയ്ക്ക് 10,000 രൂപ വരെ കാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 2,000 രൂപയും പുറമെ, 18,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഗ്ലാന്‍സയുടെ ജി എംടി വേരിയന്റില്‍ ലഭ്യമാണ്. മറ്റെല്ലാ മോഡലിനും എക്‌സ്‌ചേഞ്ച് ബോണസ്/ലോയല്‍റ്റി ബോണസ് 8,000 രൂപയാണ് ലഭിക്കുക.
യാരിസില്‍ 20,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും, കോര്‍പ്പറേറ്റ് ഓഫറായി 25,000 രൂപയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കാഷ് ഡിസ്‌കൗണ്ടുകളോ, കോര്‍പ്പറേറ്റ് കിഴിവുകളോ ലഭ്യമല്ല. പക്ഷേ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഓഫര്‍ ചെയ്യുന്നുണ്ട്.

ടൊയോട്ട ഇറക്കുമതി ചെയ്ത കാമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ എന്നിവയില്‍ ഡിസ്‌കൗണ്ട് ഓഫറുകളൊന്നും ലഭ്യമല്ല. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകളെ ഉള്‍പ്പെടുത്തി വില്‍പന ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ടൊയോട്ട. ടൊയോട്ട ഉടനെ ആര്‍വി4 ഹൈബ്രിഡ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

---- facebook comment plugin here -----

Latest