Covid19
കേരളത്തിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി | കേരളത്തിലേയും മഹാരാഷ്ട്രയിലേയും കൊവിഡ് സാഹചര്യങ്ങളില്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം നടന്ന യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയത്. അശ്രദ്ധക്കും അലംഭാവത്തിനും ഇടമില്ല. ജനങ്ങളുടെ ശ്രദ്ധക്കുറവാണ് ഇവിടങ്ങളില്‍ കൊവിഡ് വ്യാപനം കുറയാത്തതിന് കാരണം. ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായാണ് വിവരം.
ചെറിയ വീഴ്ചകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത് കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുമെന്നും ്പ്രധാനമന്ത്രി അറിയിച്ചു.
---- facebook comment plugin here -----