Connect with us

Ongoing News

കൊവിഡ്: പ്രതിരോധം ശക്തമാക്കാന്‍ 23,000 കോടി രൂപയുടെ കേന്ദ്ര പാക്കേജ്

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡിനെതിരായ പോരാട്ടം കൂടുതല് ശക്തിപ്പെടുത്തുന്നതിന് 23,000 കോടി രൂപയുടെ പുതിയ പാക്കേജിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ ജില്ലകളിലും പീഡിയാട്രിക് യൂണിറ്റുകള്‍, ഐസിയു കിടക്കകള്‍, ഓക്‌സിജന് സംഭരണം, ആംബുലന്‍സുകള്‍, മരുന്നുകള്‍ തുടങ്ങി അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് പാക്കേജ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കഷകരുടെ ക്ഷേമം സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണ്ഡികളെ ശാക്തീകരിക്കുന്നതിന് കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ട് ഉപയോഗിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

---- facebook comment plugin here -----

Latest