Connect with us

Techno

സഫയര്‍ ഗ്ലാസ് ഉള്‍പ്പെടെ കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | വണ്‍പ്ലസ് ബ്രാന്‍ഡ് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ് മാസം ചൈനയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് വാച്ചിന്റെ പ്രത്യേക എഡിഷന്‍ വേരിയന്റാണിത്. വണ്‍പ്ലസ് വാച്ചിന്റെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബില്‍ഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ മോടിയുള്ളതും സ്റ്റുഡിയര്‍ രൂപകല്‍പ്പനയും നല്‍കാന്‍ കോബാള്‍ട്ട് അലോയ്ക്ക് കഴിയുന്നു. വണ്‍പ്ലസ് 9, വണ്‍പ്ലസ് 9 പ്രോ, വണ്‍പ്ലസ് 9 ആര്‍ എന്നിവയ്‌ക്കൊപ്പം അവതരിപ്പിച്ച ഒറിജിനല്‍ വേരിയന്റിന് സമാനമായ സവിശേഷതകളും ഈ സ്മാര്‍ട്ട് വാച്ചിനുമുണ്ട്.

വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്റെ സവിശേഷതകള്‍:

വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷനില്‍ സഫയര്‍ ഗ്ലാസ് സവിശേഷതയുള്ള 1.39 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. മെച്ചപ്പെടുത്തിയ ബ്രൈറ്റ്നെസിനും സ്‌ക്രാച്ച് റെസിസ്റ്റന്‍സിനുമായി ഈ ഗ്ലാസിന് 9 മോസ് റേറ്റിങുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീലിനേക്കാള്‍ ശക്തമായ കോബാള്‍ട്ട് അലോയില്‍ നിന്നാണ് വാച്ച് കേസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തടസ്സമില്ലാത്ത കണക്ഷന്‍, വണ്‍പ്ലസ് ടിവിക്കുള്ള റിമോട്ട് കണ്‍ട്രോള്‍, 110 വര്‍ക്ക്ഔട്ട് മോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കുന്നത്. എസ്പിഒ 2 ഓക്സിജന്‍ സാച്ചുറേഷന്‍ മോണിറ്ററിംഗ്, സ്ട്രെസ് ഡിറ്റക്ഷന്‍, ബ്രീത്തിംഗ് ട്രാക്കര്‍, റാപിഡ് ഹാര്‍ട്ട് റേറ്റ് അലേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്റ്റാന്‍ഡലോണ്‍ ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയ്ക്കായുള്ള സപ്പോര്‍ട്ടും ഈ വാച്ചിലുണ്ട്. ഐപി 68 സര്‍ട്ടിഫൈഡ് ബില്‍ഡിനൊപ്പം 5 എടിഎം വാട്ടര്‍ റെസിസ്റ്റന്‍സും ഇതില്‍ വരുന്നു. വാര്‍പ്പ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 405എം എ എച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട് വാച്ചിന് ഇന്ത്യയില്‍ 19,999 രൂപയാണ് വില. വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ വഴി ജൂലൈ 16 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഈ സ്മാര്‍ട്ട് വാച്ച് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ പ്രീ-ബുക്കിംഗിനായും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ജൂലൈ 10 വരെ വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ് എന്നിവയില്‍ 1,000 രൂപ നല്‍കി ഈ സ്മാര്‍ട്ട് വാച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

സ്മാര്‍ട്ട് വാച്ചിന്റെ ലഭ്യതയെക്കുറിച്ച് ഉപയോക്താക്കളെ ഇ-മെയില്‍, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ് വഴി അറിയിക്കുന്നതായിരിക്കും. കൂടാതെ ജൂലൈ 12-14 തീയതികള്‍ക്കിടയില്‍ പേയ്‌മെന്റ് പൂര്‍ത്തിയാക്കണം. സെപ്തംബര്‍ 15 വരെ എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് വണ്‍പ്ലസ് വാച്ച് കോബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ 1,000 രൂപ കിഴിവോടെ വാങ്ങാവുന്നതാണ്.

Latest