Kerala
ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി | ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേ സമയം മുന്‍കൂര്‍ ജാമ്യാപേക്ഷയെ കേസ് അന്വേഷിക്കുന്ന സിബിഐ ശക്തമായി എതിര്‍ക്കും. മുന്‍കൂര്‍ ജാമ്യ ഹരജി നിലനില്‍ക്കില്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ നിലപാടെടുത്തിരുന്നു.
പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് സിബിഐ വാദം .
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നും രണ്ടും പതിനൊന്നും പ്രതികളായ വിജയന്‍, തമ്പി എസ് ദുര്‍ഗ്ഗാ ദത്ത്, ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് സിബിഐ കെട്ടിച്ചമച്ചതെന്നാണ് പ്രതികളുടെ വാദം.
---- facebook comment plugin here -----