International
യുഎസ് സ്‌പെല്ലിംഗ് ബീയില്‍ പങ്കെടുക്കാന്‍ ജില്‍ ബൈഡന്‍; ഫൈനലില്‍ 9 ഇന്ത്യന്‍അമേരിക്കക്കാര്‍

വാഷിങ്ടണ്‍ | യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ഫൈനലില്‍ പങ്കെടുക്കും. നാളെയാണ് മത്സരം. പതിനൊന്ന് ഫൈനലിസ്റ്റുകളില്‍ ഒമ്പത് പേര്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരാണ്.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബീയുടെ പ്രൈംടൈം ഫൈനലിന് മുന്‍പ് സ്‌പെല്ലര്‍മാരുമായും അവരുടെ കുടുംബങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ഡോ. ബൈഡന്‍ പറഞ്ഞു. കമ്മ്യൂണിറ്റി കോളേജ് അധ്യാപികയായ ജില്‍ 2009ല്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് നടന്നിരുന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ ഫൈനലില്‍ പങ്കെടുത്തിരുന്നു.
1925ല്‍ ആരംഭിച്ച സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരം, രാജ്യത്തെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ വിദ്യാഭ്യാസ പദ്ധതിയാണ്. സ്‌പെല്ലര്‍മാര്‍ മത്സരത്തില്‍ മികവ് പുലര്‍ത്താന്‍ മാസങ്ങളോളം കഠിന പരിശ്രമംചെയ്യണം. മത്സരത്തിന്റെ അവസാന റൗണ്ടുകള്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയ്ക്ക് സമീപമുള്ള വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടിലെ ഇ എസ് പി എന്‍ വൈഡ് വേള്‍ഡ് ഓഫ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വെച്ചാണ് നടക്കുക. കൊറോണ വൈറസ് കാരണം 2020 ല്‍ സ്‌പെല്ലിംഗ് ബീ മത്സരം റദ്ദാക്കിയിരുന്നു.