Covid19
കുവൈത്തില്‍ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ 60,000 പേര്‍ക്ക് വാക്‌സിന്‍ നൽകി

കുവൈത്ത് സിറ്റി | മൊബൈൽ വാക്സിനേഷൻ കാമ്പയിന്റെ നാലാം ഘട്ടത്തിൽ 60,000 പേർക്ക് വാക്സിൻ നൽകിയതായി മൊബൈൽ വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ. ദിന അൽ ദാബിബ് പറഞ്ഞു. ഗ്യാസ് സ്റ്റേഷനുകൾ, സെക്യൂരിറ്റി ആൻഡ് ഗാർഡ് കമ്പനികൾ, പൊതുഗതാഗതം, റെസ്റ്റോറന്റുകൾ, തുറമുഖ, നാവിഗേഷൻ കമ്പനികൾ എന്നിവയിലെ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ജൂൺ 21-നാണ് നാലാം ഘട്ടം ആരംഭിച്ചത്.
രാജ്യത്ത് വാക്‌സിനേഷന്റെ വേഗത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു. വാക്സിൻ നൽകുന്നതിനായി രാജ്യത്തൊട്ടാകെ പത്ത് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഇതോടെ രാജ്യത്ത് 40 വാക്സിൻ കേന്ദ്രങ്ങളാവും. ഒരു കേന്ദ്രത്തിന് ഒരു ദിവസം 1,000 ഡോസ് വരെ വാക്സിൻ നൽകാൻ കഴിയുമെന്നും അവർ പറഞ്ഞു.
---- facebook comment plugin here -----