Kerala
മഹാമാരിക്കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി | കൊവിഡ് കാലത്ത് മദ്യശാലകള്‍ക്ക് മുന്നില്‍ കാണുന്ന ആള്‍ക്കൂട്ടത്തിനെതിരെ ഹൈക്കോടതി. മഹാമാരിയുടെ കാലത്ത് ഇത്തരം ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായും കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ചക്കകം എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
---- facebook comment plugin here -----