First Gear
റേഞ്ച് റോവര്‍ ഇവോക്ക് 2021 മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 64.12 ലക്ഷം

ന്യൂഡല്‍ഹി | റേഞ്ച് റോവര്‍ ഇവോക്കിന്റെ 2021 മോഡല്‍ ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി അറിയിച്ചു. 64.12 ലക്ഷം രൂപ മുതലാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വിലയെന്നും കമ്പനി വ്യക്തമാക്കി.
പുതിയ ഇന്റീരിയര്‍ കളര്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയോടെയാണ് ഇവോക്ക് വിപണിയിലെത്തുന്നത്. ഡീസല്‍ എഞ്ചിന്‍ 150 കെ ഡബ്ല്യു കരുത്തും 430 എന്‍ എം ടോര്‍ക്കും നല്‍കുന്നു. ആര്‍-ഡൈനാമിക് എസ്ഇ ട്രിമ്മില്‍ ഇന്‍ജീനിയം 2.01 പെട്രോളിലും എസ് ട്രിമ്മില്‍ 2.01 പവര്‍ ട്രെയ്‌നിലും പുതിയ ഇവോക് ലഭിക്കുന്നു.
2.01 പെട്രോള്‍ എഞ്ചിന്‍ 184 കെ ഡബ്ല്യു കരുത്തും 365 എന്‍ എം ടോര്‍ക്കും നല്‍കുന്നു. 3ഡി സറൗണ്ട് ക്യാമറ, പിഎം 2.5 ഫി ല്‍റ്ററോടു കൂടിയ ക്യാബിന്‍ എയര്‍ അയണൈസേഷന്‍ സിസ്റ്റം, ഫോണ്‍ സിഗ്‌നല്‍ ബൂസ്റ്ററോടു കൂടിയ വയര്‍ലെസ് ഡിവൈസ് ചാര്‍ജിംഗ്, പുതിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നീ ഫീച്ചറുകളോടെയാണ് പുതിയ റേഞ്ച് റോവര്‍ ഇവോക് എത്തുന്നത്.